തിരുവഞ്ചൂർ : നരിമറ്റം ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 25 വരെ നടക്കും. ഇന്ന് വൈകിട്ട് 8 നും 9 നും മദ്ധ്യേ ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെയും, മേൽശാന്തി മുത്തലപുരം രതീഷിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. രാത്രി 7.45 ന് ദേശതാല സമർപ്പണം, 8.30 ന് പ്രസാദമൂട്ട്, കലാവേദിയിൽ 7 മുതൽ ഭജന. നാളെ വൈകിട്ട് 7.15 ന് പന്ത്രണ്ട് പാത്രത്തിൽ മഹാഗുരുതി, 20 ന് പതിവ് ചടങ്ങുകൾ, 21 ന്
രാവിലെ 9 ന് വിശേഷാൽ ആയില്യം പൂജയും നൂറും പാലും. കലാവേദിയിൽ 7.30 ന് ക്ലാസിക്കൽ ഡാൻസ്, 8 ന് കഥക്, 8.30 ന് കൈകൊട്ടിക്കളി. 22 ന് വൈകിട്ട് 6.45 ന് പൂമൂടൽ, എട്ടിന് ഭരതനാട്യം, 23 ന് രാത്രി 8 ന് നാടകം. 24 ന് രാവിലെ 9 ന് പൊങ്കാല, 12 ന് മഹാപ്രസാദമൂട്ട് ,6.45 ന് ദീപാരാധന, തിരുവാഭരണ ചാർത്ത് ,10.30 ന് പള്ളിവേട്ട പുറപ്പാട്. 25 ന് രാവിലെ 9 ന് പൂരമിടി ,12 ന് അന്നദാനം,ആറാട്ടുബലി, 5.30 ന് ആറാട്ട്പുറപ്പാട് ,5.30 ന് ആറാട്ട് സ്വീകരണം. തുടർന്ന് നാഗരീയം കലാസമിതി അവതരിപ്പിക്കുന്ന ഇരട്ട ഗരുഡൻ. 8.30 നും 9.30 നും മദ്ധ്യേ പള്ളിനീരാട്ട്, 10 ന് ആറാട്ട് എതിരേൽപ്പ് ,12 ന് വലിയ കാണിക്ക.