arrest

പൊൻകുന്നം : പി.പി റോഡിൽ കൂരാലിയിലെ സോളാർ ലൈറ്റുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. എരമല്ലൂർ പാറയ്ക്കൽ പി.വി.അച്ചു (24), കല്ലാരമംഗലം മാവടി എ.ആർ.അബി (27) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മോഷണം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി പ്രതികളെത്തിയ കാറിന്റെ നമ്പർ സഹിതം പൊലീസിനെ അറിയിച്ചിരുന്നു. മൂവാറ്റുപുഴയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. പൊൻകുന്നം മുതൽ മൂവാറ്റുപുഴ വരെയുള്ള ഹൈവേയിൽ നിരവധി വഴിവിളക്കുകൾ തെളിയാത്തവയാണ്. ഇവയുടെയെല്ലാം ബാറ്ററികൾ പലഘട്ടത്തിലായി മോഷണം പോയിരുന്നു.