വയലാ: വയലാ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ട് കാവടി രഥഘോഷയാത്ര ഭക്തിനിർഭരമായി. വിവിധ കേന്ദ്രങ്ങളിൽ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. കൊട്ടക്കാവടി, പൂക്കാവടി, മയൂരനൃത്തം, പമ്പമേളം, നിലച്ചെണ്ട്, അർജുനനൃത്തം, ശിങ്കാരിമേളം, പഞ്ചവാദ്യം, താലപ്പൊലി, വർണ്ണമയൂരം, സ്‌പെഷ്യൽ ചെണ്ടമേള, ഇരട്ടഗരുഡൻ എന്നിവ അകമ്പടിയായി. ശാഖ പ്രസിഡന്റ് അനിൽകുമാർ. പി.ടി, സെക്രട്ടറി സജീവ് വയലാ, വൈസ് പ്രസിഡന്റ് സജി സഭകാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.