a
ഉണ്ണികൃഷ്ണൻ

കോട്ടയം: എം.സി റോഡിൽ കോട്ടയം മണിപ്പുഴയിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ മഹീന്ദ്ര സൈലോവാനിടിച്ച് മുടിയേറ്റ് കലാകാരൻ മരിച്ചു. കോലഞ്ചേരി മഴുവന്നൂർ ചീനിക്കുഴി വടക്കേപരിയാരത്ത് ഗിരിഷിന്റെ മകൻ ഉണ്ണിക്കൃഷ്ണനാണ് (32) മരിച്ചത്. ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം.

കൊല്ലം അഞ്ചലിൽ മുടിയേറ്റ് പരിപാടി കഴിഞ്ഞ് വരികയായിരുന്ന എട്ടംഗസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുൻവശത്തിരുന്ന ഉണ്ണിക്കൃഷ്ണനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പൂർണമായും തകർന്ന വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമായി ചികിത്സയിലാണ്. ചിങ്ങവനം പൊലീസ് കേസെടുത്തു.

ഭാര്യ: ആശ. മക്കൾ: രുദ്രേഷ്, രുദ്ര. സംസ്കാരം നടത്തി.