പൊൻകുന്നം: കേരളത്തിലെ മികച്ച സ്‌കൂൾ, കോളേജ് മാസികകൾക്ക് പനമറ്റം ദേശീയ വായനശാല പുരസ്‌കാരം നൽകും. 2023, 2024 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചവയാണ് പരിഗണിക്കുക. ഒന്നാം സമ്മാനാർഹമായ മാസികയ്ക്ക് കടമ്മനിട്ട സ്മാരക പുരസ്‌കാരമായി പ്രശസ്തിപത്രവും 5000 രൂപയും, രണ്ടാംസ്ഥാനത്തിന് വി.രമേഷ് ചന്ദ്രൻ സ്മാരക പുരസ്‌കാരമായി 3000 രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും. മാസികയുടെ മൂന്നുപകർപ്പുകൾ ഏപ്രിൽ 30 ന് മുമ്പ് സെക്രട്ടറി, ദേശീയ വായനശാല, പനമറ്റം പി.ഒ., കൂരാലി, കോട്ടയം 686522 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9495395461, 9495691616.