പുലിയന്നൂർ: വൈയ്‌ക്കോപ്പാടം ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂരം മഹോത്സവം 21 മുതൽ 23വരെ നടക്കും. ഇരുപതിമൂന്നിനാണ് പൊങ്കാല. വ്യാഴം രാവിലെ 9ന് സർവൈശ്വര്യപൂജ,9.30ന് നവകാഭിഷേകം, 10.30ന് ആയില്യംപൂജ. വൈകിട്ട് 7.30 മുതൽ കളമെഴുത്തുംപാട്ടും, 8 മുതൽ തിരുവാതിര, 8.45 മുതൽ ഡാൻസ്. 9 മുതൽ പൊങ്കാല ആരംഭം,10.30ന് പൊങ്കാല നിവേദ്യം രാത്രി 7.30ന് ഭക്തിഗാനമേള. ശനി രാവിലെ 8:30 മുതൽ ശ്രീബലി എഴുന്നള്ളിപ്പ്, ഒമ്പതിന് പടിഞ്ഞാറ്റിൻകര പാട്ടുപുരയ്ക്കൽ ദേവിക്ഷേത്രത്തിലേക്ക് കുംഭകുടം പുറപ്പാട്, 9.45ന് കുംഭകോണം നിറയ്ക്കൽ, പത്തിന് കുംഭകുടം ഘോഷയാത്ര, 11 മുതൽ കുംഭകുടം അഭിഷേകം, 12 മുതൽ ട്രാക്ക് ഗാനമേള, വൈകിട്ട് 5.15 മുതൽ ദേശതാലപ്പൊലി ഘോഷയാത്ര, വൈകിട്ട് ഏഴിന് താലപ്പൊലി എതിരേൽപ്പ്, 7.30ന് പൂമൂടൽ രാത്രി 8.30ന് നൃത്തനാടകം.