eye

കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് കമ്മറ്റിയുടെ നേത‌‌ൃ‌ത്വത്തിൽ ഇടപ്പള്ളി ഐ ഫൗണ്ടേഷനുമായി ചേർന്ന് സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് നടന്നു. ഐ.എൻ.റ്റി.യു.സി ഭവനിൽ നടന്ന ക്യാമ്പ് കെ.പി.സി.സി മെമ്പർ അഡ്വ. എ. സനീഷ് കുമാർ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ടോമി പ്രാലടിയിൽ, ജോയ് ചാക്കോ മണലേൽ, എം.കെ ഇന്ദുചൂഡൻ, ബാബു തുമ്പുങ്കൽ, അജോ അറക്കൽ, മധു എബ്രാഹം, സി.കെ ശശി,​ കുര്യാക്കോസ് വടക്കേ ഒലിത്തടം, റ്റോമി നിരപ്പേൽ, ജയ്‌സൺ മണലേൽ, രാജു മൂപ്പന്നത്ത്, കിഷോർ വർഗീസ്, കെ.പി വിനോദ്,​ റ്റി.പി രാജു, പ്രോംജി സോമരാജ്, സുഭാഷ് വാലാച്ചിറ തുടങ്ങിയവർ നേതൃത്വം നല്കി