ചങ്ങനാശേരി: മാവേലിക്കര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ സി.എ അരുൺകുമാർ ഇന്ന് ചങ്ങനാശേരിയിൽ വിവിധ സ്ഥലങ്ങളിൽ സന്ദർശിക്കും. രാവിലെ 8ന് മാർക്കറ്റിൽ അഞ്ച് വിളക്കിന്റെ ചുവട്ടിൽ നിന്നും ആരംഭിക്കുന്ന പര്യടനം സെൻട്രൽ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് ചങ്ങനാശേരിയിലെ വിവിധ കോളേജുകൾ ,കടകൾ, സ്ഥാപനങ്ങൾ, എന്നിവിടങ്ങൾ സന്ദർശിക്കും. തുടർന്ന് കുടുംബയോഗങ്ങളിൽ പങ്കെടുക്കും.