കോട്ടയം: ആളും ആരവുമായി തിരുനക്കര ഉത്സവം അഞ്ചാം ദിവസത്തിലേയ്ക്ക്. ഇന്നലെ ഞായറാഴ്ച തിരക്കിൽ തിരുനക്കര ജനസാഗരമായി മാറി. ഇന്ന് രാവിലെ 7.15ന് ശ്രീബലി എഴുന്നള്ളിപ്പ്, 10.30ന് ആനയൂട്ട് ,വൈകിട്ട് 5.30ന് തിരുവാതിര, 6ന് കാഴ്ചശ്രീബലി, രാത്രി 8.30ന് മെഗാഫ്യൂഷൻ സംഗീതനിശ എന്നിവ നടക്കും.