
കുറവിലങ്ങാട് : ഭാര്യയെ കൊല്ലാൻ ശ്രമിച്ച വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ബിനൂബ് തോമസിനെ (39) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞദിവസം തന്റെ ഭാര്യയുടെ അനിയത്തിയുടെ വീട്ടിലെത്തി ഇവിടെവച്ച് ഭാര്യയുമായി കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ വാക്ക്തർക്കം ഉണ്ടാവുകയും തുടർന്ന് തന്റെ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ഭാര്യയുടെ തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഭാര്യാമാതാവിനും പരിക്കേറ്റു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞിരുന്നു.