
തൊടുപുഴ: ജില്ലാ ഇൻഡസ്ട്രിയൽ മസ്ദൂർ സംഘം (ബി.എം.എസ് ) ജില്ലാ സമ്മേളനം തൊടുപുഴ ബി.എം.എസ് കാര്യാലയത്തിൽ നടന്നു. ബി.എം.എസ് സംസ്ഥാന സമിതി അംഗം എ.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ബി.എം.എസ്. സംസ്ഥാന സമിതിയംഗം ബി.വിജയൻ, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സുകുമാർ എസ്.മേനോൻ, ജനറൽ സെക്രട്ടറി കെ.എം.സിജു, ജില്ലാ ട്രഷറർ എം.പി.പ്രശാന്ത്, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് തയ്യിൽ, വിനോജ് കുമാർ എൻ.റ്റി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം.പി പ്രശാന്ത് (പ്രസിഡന്റ്) , കെ.എം.സിജു (ജനറൽ സെക്രട്ടറി ), വിനോജ് കുമാർ എൻ.റ്റി (ട്രഷറർ)എന്നിവരടങ്ങിയ പതിനഞ്ചംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.