വൈക്കം: ചെമ്മനത്തുകര ചേരിക്കൽ ആദിത്യ ഉദയംപൂജ സംഘത്തിന്റെ നേതൃത്വത്തിൽ ആദിത്യ ഭഗവാന് ഉദയംപൂജ നടത്തി.
വൃതശുദ്ധിയോടെ എത്തിയ അംഗങ്ങൾ താലങ്ങളിൽ കോൽത്തിരിയും നീരാഞ്ജന ദീപവും തെളിച്ച് പ്രത്യേക ചേരുവയിൽ തയ്യാറാക്കിയ പൂജ അപ്പവും പഴങ്ങളും പുഷ്പങ്ങളും വെച്ച് താലങ്ങൾ ഉയർത്തി ആർപ്പുവിളികളോടെ സൂര്യ ഭഗവാനെ സ്തുതിച്ചു.
ആചാര്യൻ സദാനന്ദൻ തോട്ടകം പൂജകൾ നടത്തി. പ്രസിഡന്റ് ഓമനക്കുട്ടൻ മരോട്ടിക്കൽ, സെക്രട്ടറി ഉദയകുമാർ അമ്പാടി, പി.വി വേണഗോപാൽ, കരുണൻ കുരത്തേൽ, എം.വി സതീശൻ, എൻ.പി സതീഷ്, ജയകുമാർ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.


ചിത്രവിവരണം
ചെമ്മനത്തുകര ചേരിക്കൽ ആദിത്യ ഉദയംപൂജ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഉദയംപൂജയിൽ താലങ്ങൾ ഉയർത്തി ആദിത്യ ഭഗവാനെ സ്തുതിക്കുന്നു