കോട്ടയം : കേരള എൻ.ജി.ഒ യൂണിയൻ 61ാംജില്ലാ സമ്മേളനം സമാപിച്ചു. സുഹൃദ് സമ്മേളനം സിഐറ്റിയു സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു.

കെഎസ്.റ്റി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രവീൺ പി ആർ , കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ് , എം ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി രാകേഷ് എം , കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി സിന്ധു കെ.വി, എ.കെ.ജി.സി.റ്റി ജില്ലാ സെക്രട്ടറി ഡോ.സജീവ് യു എസ് കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പ്രശാന്ത് വി.എ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ വൈസ് പ്രസിഡന്റ് എ ഡി സുരേഷ്, എൽഐസി എംപ്ലോയീസ് യൂണിയൻ കോട്ടയം ഡിവിഷൻ ജോ.സെക്രട്ടറി ടി.ബാലകൃഷ്ണൻ , ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എൻ സോജൻ, കെഎസ്ആർറ്റിസി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.റ്റി.യു) ജില്ലാ സെക്രട്ടറി എം കെ ആശേഷ് , കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.റ്റി.യു) സംസ്ഥാന ഭാരവാഹി അരുൺ ദാസ് , കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി ടി.ഡി ജോസുകുട്ടി എന്നിവർ സംസാരിച്ചു.എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എം.എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ അനിൽകുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി.വി വിമൽകുമാർ നന്ദിയും പറഞ്ഞു.