മുക്കൂട്ടുതറ : ഇടകടത്തി ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഉത്സവം നാളെ കൊടിയേറി 27 ന് ആറാട്ടോടെ സമാപിക്കും. നാളെ രാവിലെ 7.30ന് ശുദ്ധിക്രിയകൾ, 8.30 ന് കൊടിക്കൂറ സമർപ്പണം വട്ടക്കാവിൽ ഉഷ നിർവഹിക്കും. 9.10 ന് പാലാ മോഹനൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. മോൽശാന്തി ശ്രീശാന്ത് പാലയ്ക്കൽ സഹകാർമ്മികത്വം വഹിക്കും. 11.30 ന് ഉച്ചപൂജ, ശ്രീഭൂത ബലി,പുരാണപാരായണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് ആറിന് പതിനെട്ടാംപടി പൂജ, സമൂഹ പുഷ്പാഭിഷേകം, 8 ന് അത്താഴപൂജ, ശ്രീഭൂതബലി, കൊടിക്കീഴിൽ വിളക്ക്. രാത്രി 8 ന് നാടകം. 21 ന് രാവിലെ 9 ന് പന്തീരടി പൂജ,​ 9.30 ന് കലശാഭിഷേകം,​ 7.30 ന് സംഗീത സദസ്,​ തുടർന്ന് ഗാനാമൃതം. 22 ന് രാവിലെ 9.30 ന് കലശാഭിഷേകം,​ വൈകിട്ട് നാലിന് പറയ്ക്കെഴുന്നള്ളിപ്പ്,​ 7.45ന് വിളക്കിന്നെഴുന്നള്ളിപ്പ്,​ നൃത്തസന്ധ്യ. 23 ന് രാവിലെ 10 ന് നെയ്യഭിഷേകം,​ എട്ടിന് കരാക്കേ ഗാനമേള,​ 11 ന് പള്ളിവേട്ട പുറപ്പാട്. 24 ന് വൈകിട്ട് യാത്രാഹോമം,​ യാത്രാബലി,​ അഞ്ചിന് ആറാട്ടുപുറപ്പാട്,​ 6.15 ന് ആറാട്ട്. 7ന് താലപ്പൊലി ഘോഷയാത്ര. പിന്നണി ഗായിക ലക്ഷ്മി ജയന്റെ ഗാനമേള.