lehari-virudham

വൈക്കം: വൈക്കം ജനമൈത്രി പൊലീസിന്റെയും, ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ വൈക്കം എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ ടി.വി പുരം പഞ്ചായത്തിലെ കണിച്ചേരി കോളനിയിൽ യുവതലമുറയ്ക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും, കുടുംബജീവിതത്തിന്റെ നന്മയെ ലക്ഷ്യമാക്കി സെമിനാറും പ്രഭാഷണവും നടത്തി.
കണിച്ചേരി കോളനിയിലെ അങ്കണവാടിയിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ വൈക്കം ജനമൈത്രി പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എസ്.ദ്വിജേഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി സമിതി കോർഡിനേ​റ്റർ പി.എം സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി സി.ആർ.ഒ ജോർജ്ജ് മാത്യൂ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.ആർ സ്വരൂപ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അശോക്.ബി.നായർ, ജനമൈത്രി സമിതി അംഗങ്ങളായ കെ.ശിവപ്രസാദ്, എം.ഒ വർഗീസ്, വി.എസ് രവീന്ദ്രൻ, ജിസ് പോൾ, ടി.ആർ സുരേഷ്, പി.ഡി സുനിൽകുമാർ, ആശ ബിജു, ബീ​റ്റ് ഓഫീസർമാരായ വി.ടി ശ്രീനിവാസൻ, ഷിംല എന്നിവർ പ്രസംഗിച്ചു.