
വൈക്കം: വൈക്കം നഗരസഭയുടെ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി 32 ലക്ഷം രൂപ ചിലവിൽ കൃഷി വകുപ്പുമായി സഹകരിച്ചു നടത്തുന്ന വിവിധയിനം കൃഷികൾക്കുള്ള വിത്തുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു. എച്ച്.ഡി.പി.ഇ ചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതി, കുറ്റി കുരുമുളക് പദ്ധതി, കിഴങ്ങ് വർഗങ്ങളുടെ വിതരണ പദ്ധതി, തെങ്ങിന് വളം വിതരണം പദ്ധതി എന്നിവയാണ് നടപ്പാക്കുന്നത്. ചെയർപേഴ്‌സൺ പ്രീതാ രാജേഷ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ ഷീലാ റാണി പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ.അയ്യപ്പൻ, ലേഖാ ശ്രീകുമാർ, ബിന്ദു ഷാജി, കൗൺസിലർമാരായ ബി.രാജശേഖരൻ, രാധികാ ശ്യാം, ബിജിമോൾ എന്നിവർ പ്രസംഗിച്ചു.