കോട്ടയം: ബി.ഡി.ജെ.എസ് കൂരോപ്പട തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. കെ.ആർ രവീന്ദ്രൻ (മുഖ്യരക്ഷാധികാരി), ഷാജി ജി.എൻ.എസ് (പ്രസിഡന്റ്) , ജയൻ എസ്.എൻ പുരം (ജനറൽ സെക്രട്ടറി), നിയോജകമണ്ഡലം കമ്മറ്റി അംഗങ്ങളായി സാജു അരുവിക്കുഴി, ആശാ ബിനു എസ്.എൻ പുരം എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 51 അംഗ കർമസേനയേയും നിയമിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഷാജി ശ്രീശിവം പ്രസംഗിച്ചു.