കോട്ടയം : കേന്ദ്രസർക്കാർ ഫെഡറൽ വ്യവസ്ഥിതിയെ തകർക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും കേന്ദ്രത്തിന്റെ മുന്നിൽ മുട്ടുമടക്കാത്ത സർക്കാരുള്ളത് കേരളത്തിൽ മാത്രമാണെന്നും ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. കേരള ഇറിഗേഷൻ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) ഹൈപ്പവർ കമ്മിറ്റി അംഗം വിജി എം തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.എം.വിൽസൺ , കെ.പി.ഗോപി , എസ്.മുരളി, ഇ.ടി.ആൻഡ്രു, പി.വി.ഹരികുമാർ, വി.വി.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.