ramesh-chennithala

കോട്ടയം : ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ മിടുക്കരെന്ന് വിശേഷിപ്പിച്ച നാല് ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് സി.പി.എം വോട്ട് മറിച്ചു കൊടുക്കുമെന്ന് സംശയിക്കുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തൽ ആരോപിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 69 സീറ്റിൽ സി.പി.എം - ബി.ജെ.പി ധാരണ ഉണ്ടായതിനാലാണ് നാലു ശതമാനം വോട്ട് ബി.ജെ.പിക്ക് കുറഞ്ഞതും സി.പി.എമ്മിന് തുടർ ഭരണം ലഭിച്ചതും. ന്യായ് യാത്ര സമാപന യോഗത്തിൽ സീതാറം യെച്ചൂരിയും, ഡി.രാജയും വിട്ടുനിന്നത് പിണറായി വിജയൻ സമ്മർദ്ദം ചെലുത്തിയതിനാലാണ്. രാജ്യസഭാ കാലാവധി അവസാനിക്കും മുൻപ് കെ.സി.വേണുഗോപാൽ മത്സരിക്കുന്നത് ആലപ്പുഴ സി.പി.എമ്മിൽ നിന്ന് തിരിച്ചു പിടിക്കാനാണ്. ആദ്യം മോദിയെ താഴെ ഇറക്കുക, രാജ്യസഭാ സീറ്റ് പിന്നീടെന്നതാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.