
കോട്ടയം : കോട്ടയത്ത് ഇക്കുറി യു.ഡി.എഫ് വിജയം ഉറപ്പാണെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം ചെയർമാൻ രമേശ് ചെന്നിത്തല പറഞ്ഞു. അഡ്വ. കെ. ഫ്രാൻസിസ് ജോർജിന്റെ കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തവണ ഇരുപത് സീറ്റും നേടും. കോട്ടയകത്തുകാർ യു.ഡി.എഫിനെ പിന്തുണച്ച ചരിത്രമാണുള്ളത്. ക്ഷേമ പെൻഷൻ പോലും കിട്ടാതെ പാവങ്ങൾ നട്ടംതിരിയുകയാണ്. കേന്ദ്ര - സർക്കാരുകൾ റബറിനെ തഴഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ്, കെ.സി. ജോസഫ്, മോൻസ് ജോസഫ് , അനൂപ് ജേക്കബ്, മാണി സി കാപ്പൻ, പി.സി.തോമസ്, ജോയി എബ്രഹാം, നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, സജി മഞ്ഞക്കടമ്പിൽ, ഫിൽസൺ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.