കോട്ടയം: ഇരുപത്തിരണ്ട് തലയെടുപ്പുള്ള കൊമ്പന്മാർ തിരുനക്കര ക്ഷേത്ര മൈതാനത്തിന്റെ ഇരുവശങ്ങളിൽ അണിനിരക്കുന്ന പ്രസിദ്ധമായ തിരുനക്കര പകൽപൂരം നാളെ നടക്കും. ഇന്നലെ രാവിലെ മൂന്ന് ആനകൾ പങ്കെടുത്ത ആനയൂട്ട് നടന്നു . താഴമൺ മഠം കണ്ഠരര് മോഹനര് അദ്ധ്യക്ഷത വഹിച്ചു. കാഴ്ചശ്രീബലിക്ക് തോട്ടക്കാട് രാജശേഖരൻ തിരുനക്കരയപ്പന്റെ തിടമ്പേറ്റി. മറ്റു നാല് ആനകൾ അകമ്പടിയായി. കാട്ടാമ്പാക്ക് വേലകളി സംഘത്തിന്റെ വേല സേവയും ആർപ്പുക്കര സതീഷ് ചന്ദ്രൻ,ശ്രീജിത്ത് വാര്യമുട്ടം എന്നിവരുടെ മയൂര നൃത്തവും കാഴ്ച ശ്രീബലിക്ക് വർണാഭ പകർന്നു . തുടർന്നു തോണയുദ്ധം കഥകളി അരങ്ങേറി
കൺവെൻഷൻ പന്തലിൽ ഇന്ന് .
രാവിലെ 09ന് ശിവപുരാണം, 9.30ന് വയലിൻ ദ്വയം സുധ, മിനിദേവദാസ്, 10.30ന് സംഗീതസദസ് -മീര അരവിന്ദ്, 12ന് തിരുവാതിരകളി, 12.30ന് സംഗീതസദസ്, 1.30ന് കഥാപ്രസംഗം -പാലാ നന്ദകുമാർ, 2.30ന് സംഗീതസദസ്, 3.30ന് നൃത്തപരിപാടി, 4.30 സമ്പ്രദായ ഭജൻ, 6ന് കാഴ്ചശ്രീബലി, 8.30ന് നൃത്യധ്വനി ശ്രീമൂകാംബിക നൃത്തകലാക്ഷേത്രം കോട്ടയം, 10ന് കഥകളി കഥ കിരാതം