കോട്ടയം: പട്ടിക ജാതിവർഗവിഭാഗത്തിന്റെ മാത്രം സർവേ നടത്താനുള്ള തീരുമാനത്തോട് സഹകരിക്കില്ലെന്ന് കേരള വേലൻ ഏകോപനസമിതി സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്നും സംസ്ഥാന സർക്കാർ ജാതി സെൻസസ് നടപ്പാക്കുന്ന കാര്യത്തിൽ നയം വ്യക്തമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി സത്യരാജൻ, വൈസ് പ്രസിഡന്റ് കെ.കെ. ശശി, ട്രഷറർ കമലാസനൻ, ജോ. സെക്രട്ടറി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.