പാലാ: യുവാക്കൾക്ക് സാങ്കേതിക പരിജ്ഞാനത്തിനൊപ്പം മൂല്യങ്ങളും പകർന്നുനൽകാൻ വിദ്യാലയങ്ങൾ തയാറാകണമെന്ന് മുൻ ഡി.ജി.പിയും വിജിലൻസ് ആൻഡ് ആന്റി കറക്ഷൻസ് ബ്യൂറോ മേധാവിയുമായിരുന്ന ഡോ.ജേക്കബ് തോമസ് പറഞ്ഞു. ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്‌കൂളിലെ വാർഷിക പി.ടി.എ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഭദ്രദീപം തെളിയിച്ചു. അംബികാ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ സി.എസ് പ്രതീഷ്, മാനേജർ ടി.എൻ സുകുമാരൻനായർ, മുൻ അഡ്മിനിസ്‌ട്രേറ്റർ ബിജു കൊല്ലപ്പള്ളി, സ്‌കൂൾ ക്ഷേമസമിതി സെക്രട്ടറി രതീഷ് കിഴക്കേപ്പറമ്പിൽ, മാതൃസമിതി പ്രസിഡന്റ് രോഹിണി കെ.ജി തുടങ്ങിയവർ സംസാരിച്ചു

ഫോട്ടോ അടിക്കുറിപ്പ്:

ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്‌കൂളിലെ വാർഷിക പി.ടി.എ പൊതുയോഗം മുൻ ഡി.ജി.പി ഡോ. ജേക്കബ് തോമസ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്യുന്നു