
മറയൂർ: കടുത്ത വേനലിലേക്ക് കടക്കുന്നതോടെ അഞ്ചുനാട്ടിലെ കൃഷിയിടങ്ങളിൽ വ്യാപകമായി തീ പടരുന്നു. കോവിൽക്കടവിൽ ഇരുളപ്പന്റെ പെരടിപള്ളം ഒള്ളവയൽ ഭാഗത്തെ ഗ്രാന്റീസ് തോട്ടത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തീ പടർന്നത്. കാന്തല്ലൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ ജീവനക്കാരനായ ഇരുളപ്പന്റെ കൃഷിയിടം കനത്ത വേനലിൽ ഉണങ്ങി കിടക്കുന്നതിനാൽ നിമിഷ നേരം കൊണ്ട് തീ പടർന്നു. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഈ സ്ഥലത്തിന് സമീപം റവന്യൂ ഭൂമിയിൽ ആയിരക്കണക്കിന് ഏക്കറിൽ ഗ്രാന്റീസ് തോട്ടങ്ങളാണ്. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ രാത്രിയും നടന്നു വരികയാണ്.