
രാജാക്കാട്:ഏലക്കായ് ഉണക്കുന്ന ഡ്രയറിൽ സൂക്ഷിച്ചിരുന്ന വിറകിന് സാമൂഹൃവിരുദ്ധർ തീയിട്ടു.രാജാക്കാടിന് സമീപം കൊച്ചുമുല്ലക്കാനത്താണ് സംഭവം. പ്രദേശത്തെ ഏതാനും കർഷകരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് സ്വയം സഹായ സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്രണ്ട്‌സ് കാർഡമം ഡ്രയർ എന്ന സ്ഥാപനം. പ്രധാന റോഡിന് സമീപം പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ പ്രദേശത്തെ നിരവധി കർഷകരുടെ ഏലക്കായ ഉണക്കുന്നതിന് സൂക്ഷിക്കാറുണ്ട്. ഉണക്കുന്നതിനാവശ്യമായ വിറക് ഡ്രയറിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് സൂക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ സാമൂഹ്യവിരുദ്ധർ ഈ വിറകിന് തീ കൊടുക്കുകയാണുണ്ടായത്. ആളിപ്പടർന്ന തീകണ്ടെത്തിയ സമീപവാസി മറ്റുള്ളവരെ വിളിച്ച് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. അടുത്തള്ള മറ്റ് കെട്ടിടങ്ങളും അഗ്‌നിക്കിരയായി വൻ നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നു