ഇടക്കോലി: കോഴനാൽ ഭഗവതിക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം നാളെ മുതൽ 23 വരെ തീയതികളിൽ ക്ഷേത്രം തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി അനിൽ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. നാളെ രാവിലെ 7 ന് പുരാണ പാരായണം, 8 ന് സമൂഹനാരങ്ങാവിളക്ക്, വൈകിട്ട് 5.30ന് ഭജന, 7.30ന് പിന്നൽ തിരുവാതിര, 8.15ന് കൈകൊട്ടിക്കളി, തുടർന്ന് പ്രസാദമൂട്ട്.
22 ന് രാവിലെ 6 ന് ഗണപതിഹോമം, തുടർന്ന് പുരാണപാരായണം, 7.30ന് പൊങ്കാല, 9ന് നവകം, പഞ്ചഗവ്യം, കലശം, 12ന്, പ്രസാദഊട്ട്, വൈകിട്ട് 6 ന് ഉഴവൂർ ഈസ്റ്റ് കലാമുകുളം നാരങ്ങാവിളക്ക് ദേശതാലപ്പൊലി, 8 ന് താലപ്പൊലി സമർപ്പണം, പ്രസാദഊട്ട്, നാടൻപാട്ട്, തിരുവാതിര.
23 ന് രാവിലെ 8.30 ന് കളംഎഴുത്തും കളംപൂജയും, 11ന് പൂരം ഇടി എന്നിവയാണ് പ്രധാന പരിപാടികൾ.