ഭരണങ്ങാനം: മേരിഗിരി ആശുപത്രിയിൽ സൗജന്യ കരൾ രോഗ നിർണയ ക്യാമ്പ് ഇന്ന് നടത്തും. പ്രമേഹ രോഗികൾ, അമിതവണ്ണം ഉള്ളവർ, ആൽക്കഹോളിക് ഫാറ്റി ലിവർ രോഗാവസ്ഥ ഉള്ളവർ, മറ്റ് കരൾ രോഗങ്ങൾ ഉള്ളവർ, വൈറൽ ഹെപ്പറ്റൈറ്റിസ് രോഗമുണ്ടായിട്ടുള്ളവർ തുടങ്ങിയവർക്കെല്ലാം ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് കരളിന്റെ രോഗാവസ്ഥ മനസിലാക്കുന്ന ഫൈബ്രോ സ്‌കാൻ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. രജിസ്‌ട്രേഷനായി വിളിക്കേണ്ട നമ്പർ 04822 238107, 236158.