പാലാ: നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെയും പാലാ മുനിസിപ്പാലിറ്റിയിലെയും യു.ഡി.എഫ് കൺവെൻഷനുകൾ നാളെ മുതൽ ആരംഭിച്ച് 26ന് സമാപിക്കുമെന്ന് യു.ഡി.എഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അറിയിച്ചു.
നാളെ എലിക്കുളം, 23 ന് മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം, കടനാട്, കൊഴുവനാൽ എന്നീ പഞ്ചായത്തുകളിലും 24 ന് മുത്തോലി, തലപ്പലം, രാമപുരം പഞ്ചായത്തുകളിലും 25 ന് പാലാ മുനിസിപ്പാലിറ്റി, കരൂർ പഞ്ചായത്തിലും 26 ന് മീനച്ചിൽ പഞ്ചായത്തിലും തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുമെന്ന് ചെയർമാൻ അറിയിച്ചു.
യു.ഡി.എഫ് സംസ്ഥാന നേതാക്കളും സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജും കൺവെൻഷനുകളിലെല്ലാം പങ്കെടുക്കുന്നതാണ്.