ചക്കാമ്പുഴ: ഏ.കെ.സി.സി കക്ഷി രാഷ്ട്രീയത്തിനതീതമായി നിലപാട് സ്വീകരിക്കുന്ന സംഘടനയാണെന്നും ഇന്നലെകളിൽ സമുദായത്തെ പിന്തുണച്ചവരെ സഹായിക്കുന്ന നിലപാടാവും സംഘടന സ്വീകരിക്കുകയെന്നും ഏ.കെ.സി.സി. രൂപതാ പ്രസിഡന്റ് ഇമ്മാനുവേൽ നിധീരിക്കൽ പറഞ്ഞു. ഏ.കെ.സി.സി ചക്കാമ്പുഴ യൂണിറ്റിന്റെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ഫാ. ജോസഫ് വെട്ടത്തേൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റായി സണ്ണി കുരിശുംമൂട്ടിലിനേയും സെക്രട്ടറിയായി തങ്കച്ചൻ കളരിക്കലിനേയും മറ്റ് ഭാരവാഹികളായി മാത്യു പാലത്താനത്തു പടവിൽ, ജോയി വിച്ചാട്ട്, സജൻ കോട്ടരികിൽ, ജോസ് മാത്യു കുരിശുംമൂട്ടിൽ, ടോമി മുണ്ടന്താനം, ബേബി പുതുവേലിൽ, സിജു വല്യാനാൽ അഗസ്റ്റ്യൻ വിച്ചാട്ട്, ജിതിൻ കുരിശുംമൂട്ടിൽ, ബിബിൻ വിച്ചാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.