
പൂവരണി: മീനച്ചിൽ പഞ്ചായത്ത് പത്താം വാർഡിൽ വർഷങ്ങളായി ഗതാഗതയോഗ്യമല്ലാതിരുന്ന പച്ചാത്തോട് കൊച്ചുകൊട്ടാരം റോഡ് ഗതാഗതയോഗ്യമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കുന്നത്.
500 മീറ്റർ നീളത്തിലും നാലര മീറ്റർ വീതിയിലും ടാറിംഗ് നടത്തുന്നതിനുള്ള പ്രവർത്തികൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നിർവഹിച്ചു. യോഗത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു കുമ്പളന്താനം, ഔസേപ്പച്ചൻ ഓടയ്ക്കൽ, ജോസ് കീക്കോലിൽ, സുബിൻ കണിയാശ്ശേരി, ടോമി പഴേപറമ്പിൽ, ബേബി കുമ്പളന്താനം, ജോയി പന്തലാനി, രതീഷ് വലിയപുരയ്ക്കൽ, തങ്കച്ചൻ വലിയപുരയ്ക്കൽ, റോസി കുഴിക്കൊമ്പിൽ, ലാലി പാണകുഴിയിൽ എന്നിവർ പ്രസംഗിച്ചു.