
ചങ്ങനാശേരി: നഗരത്തിൽ എസ്.ബി കോളേജ് റോഡിൽ ജോസ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള പുത്തൻപറമ്പിൽ ഫ്‌ളവർ മാർട്ടിൽ തീപിടിത്തം. രണ്ട് ഫ്രിഡ്ജുകൾ, ഒരു സ്റ്റീൽ അലമാര, മറ്റ് സാധന സാമഗ്രികൾ എന്നിവ കത്തിനശിച്ചു. ഇന്നലെ രാത്രി 8.45ന് ജോസ് കടയടച്ച് വീട്ടിലേക്കു പോയി. 9.30ഒാടെ കടയിൽ തീപടരുന്നതുകണ്ട ആളുകൾ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. ഫയർഫോഴ്‌സ് എത്തി കടയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന് തീയണച്ചു. വയറിംഗിൽ നിന്നുള്ള ഷേർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.