
ഇടുക്കി: മതനിരപേക്ഷതക്ക് കരുത്തുപകരാം ജനാധിപത്യത്തിന് കയ്യൊപ്പ് ചാർത്താം എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.യു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ ക്യാമ്പസ് യൂണിറ്റുകളിലും നടത്തുന്ന കന്നി വോട്ട് കൈപ്പത്തിക്ക് എന്ന കന്നി വോട്ടർമാരായ വിദ്യാർത്ഥികളുടെ സംഗമത്തിന് തുടക്കമായി. മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നടന്ന ജില്ലാതല ഉദ്ഘാടനം കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അജു റോബർട്ട്,നിഖിൽ ചോപ്ര, റോബിൻ ജോർജ്, നവീൻ സെബാസ്റ്റ്യൻ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോൺസൺ ജോയ്, അനന്തു ഷിന്റോ തുടങ്ങിയവർ പ്രസംഗിച്ചു, ജിജോ ജോഷി, അലക്സിയോ ജോസ്, അലൻ ബാബു,എബിൻ അബ്രഹാം,അമൽ മനോജ്, ആദർശ് തോമസ്, ലുദിയ ജോസ് , മിഞ്ചു സിബിച്ചൻ, ജാസ്മിൻ തുടങ്ങിയവർ നേതൃത്വം നൽകി.