tree

തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന തേക്കിൻ തടികൾ സാമൂഹ്യവിരുദ്ധ തീയിട്ട് നശിപ്പിച്ചു. രാത്രിയിൽ തീ പിടിക്കുന്നത് കണ്ട് എത്തിയ അയൽവാസികളും ക്ഷേത്രഭാരവാഹികളും ചേർന്നാണ് തീ അണച്ചത്.
ക്ഷേത്രത്തിൽ നടന്നുവരുന്ന നവീകരണ പ്രവർത്തനങ്ങൾക്കായി എത്തിച്ച തേക്ക് തടികളാണ് നശിപ്പിക്കപ്പെട്ടത്.ക്ഷേത്രഭരണസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു.