radeo

ചങ്ങനാശ്ശേരി : ജില്ലയിലെ ആദ്യത്തെ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനായ റേഡിയോ മീഡിയ വില്ലേജ് പന്ത്രണ്ടാം വാർഷികാഘോഷം സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു.ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷനായി. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥിയായ ജാസി ഗിഫ്റ്റ് നയിച്ച ഗാനമേളയുമുണ്ടായിരുന്നു. മീഡിയ വില്ലേജ് എക്സി. ഡയറക്ടർ ഫാ.ജോഫി പുതുപ്പറമ്പിൽ, പ്രിൻസിപ്പൽ ഫാ.ജോസഫ് പാറക്കൽ, ഫാ.ആൻ്റണി ഏത്തക്കാട്, നഗരസഭാ ചെയർപേഴ്‌സൺ ബീന ജോബി, ഹരികുമാർ കോയിക്കൽ, ഗിരീഷ് കോനാട്ട്, സലിം മുല്ലശേരി, ഷൈനി ഷാജി, ഫാ.മാത്യു മുരിയങ്കരി, റേഡിയോ പ്രോഗ്രാം ഹെഡ് വിപിൻരാജ് എന്നിവർ സംസാരിച്ചു.