വൈക്കം: വൈക്കം നഗരസഭയുടെ 2023-24 വർഷത്തെ ജനകീയാസൂത്റണ പദ്ധതിയിൽപ്പെടുത്തി വനിതകൾക്ക് സ്വയം തൊഴിലിനായി മട്ടുപ്പാവിലെ കോഴിവളർത്തലിന് 10,57000 രൂപയുടെ പദ്ധതി നടപ്പാക്കുന്നു. നഗരസഭയിലെ 26 വാർഡുകളിൽപ്പെട്ട ഗുണഭോക്താക്കൾക്കാണ് പദ്ധതി ആനുകൂല്യം. കോഴിക്കൂടും 10 കോഴികളുമാണ് ഒരു ഗുണഭോക്താവിന് നൽകുന്നത്. മൃഗാശുപത്രിയിൽ നടന്ന വിതരണ സമ്മേളനം ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു സജീവൻ, എൻ.അയ്യപ്പൻ, ബിന്ദു ഷാജി, മൃഗാശുപത്രിയിലെ ഡോക്ടർമാരായ സെങ്കോട്ടയ്യർ, ഡോ.വിദ്യാദേവി എന്നിവർ പ്രസംഗിച്ചു.