മുണ്ടക്കയം: വല്യേന്ത ശ്രീ ദുർഗാ മഹാലക്ഷ്മി ദേവീക്ഷേത്രത്തിലെ ഉത്സവം 28 മുതൽ30 വരെ നടക്കും. ചടങ്ങുകൾക്ക് ഗോപാലൻ തന്ത്രിയും അജയൻ ശാന്തിയും കാർമികത്വം വഹിക്കും. രാവിലെ 8ന് പുരാണപാരായണം, 10.30ന് ഉച്ചപൂജ, രാത്രി 6.45ന് ദീപാരാധന, തുടർന്ന് ഭജന. 29ന് വൈകിട്ട് ആറിന് സർവൈശ്വര്യ. 30ന് രാവിലെ 9ന് പൊങ്കാല. 10.45ന് കുംഭകുട ഘോഷയാത്ര, 1ന് അന്നദാനം, വൈകിട്ട് 6.30ന് താലപ്പൊലി, എട്ടിന് വലിയ ഗുരുതി. പ്രസിഡന്റ് കെ.എം.ബിജു കോട്ടേക്കാട്ടിൽ, സെക്രട്ടറി പി.കെ.രാജൻ, വൈസ് പ്രസിഡന്റ് എൻ.പി.പ്രവീൺ, രക്ഷാധികാരി സി.പി.സജീവൻ കൺവീനർ സുനിൽ എന്നിവർ നേതൃത്വം നൽകും.