കുമരകം : കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ സ്മൃതി 100 വർഷവും ആശാൻ കൃതികളുടെ ആലാപനവും 24ന് വൈകുന്നേരം 4 മണിക്ക് കലാഭവൻ ഹാളിൽ സംഘടിപ്പിക്കും. ശ്രീഭൂവിലസ്ഥിര കുമരകം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത പി.എം ഉദ്ഘാടനം ചെയ്യും. കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കും. കലാഭവൻ വൈസ് പ്രസിഡന്റ് പി.എസ് സദാശിവൻ, ടി.കെ ലാൽ ജ്യോത്സ്യർ, എസ്.ഡി പ്രേംജി, ജഗമ്മ മോഹനൻ, പി.ഐ എബ്രഹാം, അഡ്വ: പി.കെ മനോഹരൻ, വാസുദേവൻ നമ്പൂതിരി, വി.ജി ശിവദാസ്, സാൽവിൻ കൊടിയന്തറ, പി.കെ ശാന്തകുമാർ, ടി.സി തങ്കപ്പൻ, കെ.എൻ ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.