രാമപുരം: രാമപുരം പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ (കേരള കോൺഗ്രസ് ജോസഫ്) ലിസമ്മ മത്തച്ചൻ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷൈനി സന്തോഷിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതിനെത്തുടർന്നാണ് ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിനും, എൽ.ഡി.എഫിനും 7 അംഗങ്ങൾ വീതമാണ് ഉള്ളത്. ബി.ജെ.പിക്ക് 3 അംഗങ്ങളും. എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.എൻ. അമ്മിണിക്കും, യു.ഡി.എഫ്. സ്ഥാനാർത്ഥി ലിസമ്മ മത്തച്ചനും വോട്ടുകൾ തുല്യമായി വന്നതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. രാമപുരം പഞ്ചായത്തിലെ 4ാം വാർഡായ മുല്ലമറ്റത്തെ പ്രതിനിധീകരിക്കുന്ന മെമ്പറാണ് ലിസമ്മ മത്തച്ചൻ. ബി.ജെ.പിയിലെ കവിത നോജും മത്സരിച്ചിരുന്നു. 3 വോട്ട് ലഭിച്ചു.


ഫോട്ടോ അടിക്കുറിപ്പ്

ലിസമ്മ മത്തച്ചൻ