കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ശ്രീനാരായണ പഠനകേന്ദ്രം പുതിയ ബാച്ച് ഉദ്ഘാടനം 31ന് ഉച്ചകഴിഞ്ഞ് 4ന് എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടശേൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. പഠനകേന്ദ്രം കോ-ഓർഡിനേറ്റർ എ.ബി.പ്രസാദ് കുമാർ ആമുഖപ്രസംഗം നടത്തും. യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ മുഖ്യപ്രസംഗം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് എം.വി.ശശി, യൂത്ത്മൂവ്മന്റ് യൂണിയൻ സെക്രട്ടറി എം.എസ്.സുമോദ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് സ്വാഗതവും സീനിയർ പഠിതാവ് രാജീവ് കൂരോപ്പട നന്ദിയും പറയും. സമ്മേളനത്തിന് മുന്നോടിയായി വൈദികയോഗം കേന്ദ്രകമ്മിറ്റി അംഗം രജീഷ് ശാന്തി അനുഗ്രപ്രഭാഷണവും കോടുകുളഞ്ഞി വിശ്വധർമമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തും.