കാളികാവ്: കാളികാവ് ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് കുംഭകുട ഘോഷയാത്ര നടക്കും.

21ന് രാവിലെ ത്രികാലപൂജ കളഭാഭിഷേകം ശ്രീബലി ശ്രീഭൂതബലി, 9ന് പള്ളിയമ്പിൽ നിന്നും ജനത ജംഗ്ഷനിൽ നിന്നും കുംഭകുട ഘോഷയാത്ര, താന്നിക്കൽ പ്രദേശത്തുനിന്നും താലപ്പൊലി ഘോഷയാത്ര, 10ന് ആയില്യം പൂജ, 11.45 ന് കുംഭകുട അഭിഷേകം, 12.30ന് മഹാപ്രസാദഊട്ട്. വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 8.45ന് കളമെഴുത്തും പാട്ടും, 9ന് വിളക്ക്. കലാവേദിയിൽ രാത്രി 7 ന് നൃത്തനൃത്യങ്ങൾ, 7.30 ന് തിരുവാതിര, 8.30 ന് നാടകം എന്നിവ നടക്കും.

22 ന് രാവിലെ 10.30 ന് ഉത്സവബലി, 12ന് ഉത്സവബലിദർശനം,പഞ്ചവാദ്യം, 12.30ന് മഹാപ്രസാദവൂട്ട്. വൈകിട്ട് 5ന് കാഴ്ചശ്രീബലി, 8.45ന് കാളമെടുത്തു പാട്ടും, 9ന് പള്ളിവേട്ട പുറപ്പാട്, തുടർന്ന് കാളികാവ് ലക്ഷ്മി നാരായണ ദേവസ്ഥാനത്ത് പള്ളിവേട്ട, 11.45ന് പള്ളിവേട്ട എതിരേൽപ്പ്, 1ന് ഗരുഡൻതൂക്കം. കലാവേദിയിൽ 8.30ന് നൃത്തനാടകം.

23ന് രാവിലെ 7.30ന് ആറാട്ടുബലി, 7.45ന് കൊടിയിറക്ക്, 8ന് ആറാട്ട് പുറപ്പാട്, 9ന് ആറാട്ട് എതിരേൽപ്പ്, 10.30ന് ഇരുപത്തിയഞ്ചു കലശം, 11ന് പൂരം ഇടി, 12.30ന് ആറാട്ട് സദ്യ.

24ന് രാവിലെ 8ന് പൊങ്കാല ആരംഭം, വലിയ പായസം, പ്രസാദഊട്ട് എന്നിവ നടക്കും.