വൈക്കം : ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിലെ അയ്യപ്പ ഭാഗവത ത്രിദിന പാരായണ യജ്ഞവും, പൈങ്കുനി ഉത്രം ഉത്സവവും നാളെ ആരംഭിക്കും. 25 നാണ് സമാപനം. ദീപ പ്രകാശനം 23 ന് രാവിലെ 6.30 ന് മേൽശാന്തി കുറ്റാലമഠം ഗോപാല പോറ്റി നിർവഹിക്കും. വൈക്കം വിജയകുമാറാണ് ആചാര്യൻ.