drama

പാലാ : തിയേറ്റർ ഹട്ട് പാലായുടെ നേതൃത്വത്തിൽ 'കുഞ്ഞരങ്ങ്' എന്ന പേരിൽ കുട്ടികളുടെ നാടക ശില്പശാല ഏപ്രിൽ 3 മുതൽ 7 വരെ അരുണാപുരം ഗവ. എൽ.പി സ്‌കൂളിൽ നടക്കും. 8 നും 11 നുമിടയിൽ പ്രായമുള്ള 20 കുട്ടികൾക്കാണ് പ്രവേശനം. കുട്ടികളുടെ നാടക നിർമ്മാണം, ഭാവന അഭിനയം, പാവനാടകം, കളികൾ എന്നിവ മുൻനിറുത്തിയാണ് ശില്പശാല. ഡൽഹി നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ സ്‌കൂൾ ഒഫ് ഡ്രാമ, തൃശൂർ ഫൈൻ ആർട്‌സ് കോളേജ് , തിരുവനന്തപുരം രംഗപ്രഭാത് എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരൻമാരും അദ്ധ്യാപകരും ക്ലാസുകൾ നയിക്കും. ചിത്രകാരൻ എം.കെ.പ്രഭ, എം.എസ്.ശശിധരൻ എന്നിവരുടെ സ്മരണയിലാണ് ശില്പശാലയെന്ന് സംഘാടകർ അറിയിച്ചു.