vote

കോട്ടയം: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പൊതുരാഷ്ട്രീയ സമ്മേളനങ്ങൾക്കായി സ്‌കൂൾ, കോളേജ് മൈതാനങ്ങൾ ഉപയോഗിക്കുന്ന പാർട്ടികളും സ്ഥാനാർഥികളും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് കളക്ടർ. സ്‌കൂൾ, കോളേജ് അക്കാഡമിക കലണ്ടർ തടസപ്പെടാൻ പാടില്ല. സ്‌കൂൾ മാനേജ്‌മെന്റിന് എതിർപ്പ് ഉണ്ടാകരുത്. സ്‌കൂൾ/കോളജ് മാനേജ്‌മെന്റിന്റെയും ബന്ധപ്പെട്ട സബ് ഡിവിഷണൽ ഓഫീസറുടേയും മുൻകൂർ അനുമതി നേടിയിരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിലായിരിക്കണം അനുമതി നൽകേണ്ടത്. ഇത്തരം മൈതാനങ്ങൾ ഉപയോഗിക്കുന്നത് ഒരു രാഷ്ട്രീയപാർട്ടിയുടെ കുത്തകയാക്കി മാറ്റാൻ പാടില്ല. മൈതാനങ്ങൾ ഉപയോഗിക്കുന്നത് വിലക്കി കോടതി നിർദ്ദേശമോ ഉത്തരവോ നിലവിലുണ്ടെങ്കിൽ ഉപയോഗിക്കാൻ പാടില്ല.