vott

കോട്ടയം : ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച 78 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തു. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകൾ, പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഇളക്കി മാറ്റുകയുമാണ് ചെയ്യുന്നത്. നിയമ ലംഘനങ്ങൾ വീഡിയോയിൽ പകർത്തും. നീക്കം ചെയ്യുന്ന ചെലവ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. ഒരു മണ്ഡലത്തിൽ നാല് സ്‌ക്വാഡാണ് പ്രവർത്തിക്കുന്നത്.