മുക്കൂട്ടുതറ : ഇടകടത്തി ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഉത്സവം 24 ന് സമാപിക്കും. ഇന്ന് രാവിലെ 9.30 ന് കലശാഭിഷേകം, വൈകിട്ട് നാലിന് പറയ്‌ക്കെഴുന്നള്ളിപ്പ്, 7.45 ന് വിളക്കിന്നെഴുന്നള്ളിപ്പ്, നൃത്തസന്ധ്യ. 23 ന് രാവിലെ 10 ന് നെയ്യഭിഷേകം, എട്ടിന് കരാക്കേ ഗാനമേള, 11 ന് പള്ളിവേട്ട പുറപ്പാട്. 24 ന് വൈകിട്ട് യാത്രാഹോമം, യാത്രാബലി, അഞ്ചിന് ആറാട്ടുപുറപ്പാട്, 6.15 ന് ആറാട്ട്. 7 ന് താലപ്പൊലി ഘോഷയാത്ര. പിന്നണി ഗായിക ലക്ഷ്മി ജയന്റെ ഗാനമേള.