അകലക്കുന്നം : ചെങ്ങളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏൽപ്പിച്ച നടപടി ഹൈക്കോടതി റദ്ദ് ചെയ്തു. വിധിയുടെ അടിസ്ഥാനത്തിൽ യു.ഡി.എഫ് ഭരണ സമിതി വീണ്ടും ചുമതലയേറ്റെടുത്തു. ഫെബ്രുവരി പതിനേഴിനാണ് അംഗങ്ങൾ രാജിവച്ചതിനെതുടർന്ന് ജോ.രജിസ്ട്രാർ അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത്. എന്നാൽ സി.പി.എമ്മും കേരള കോൺഗ്രസ് എമ്മും ചില ജീവനക്കാരും ചേർന്ന് ജോയിന്റ് രജിസ്ട്രാറെ രാഷ്ട്രീയ ചട്ടുകം ആക്കിയതിനുള്ള തിരിച്ചടിയാണ് വിധിയെന്ന് ബാങ്ക് പ്രസിഡന്റും കോൺഗ്രസ് അയർക്കുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ കെ.കെ രാജു മാവേലിവെട്ടത്ത് പറഞ്ഞു.