
കറുകച്ചാൽ : വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച മാവേലിക്കര മൗണ്ട് വില്ലയിൽ (ഇരട്ട പള്ളിക്കൂടം ഭാഗത്ത് ആശിർവാദ് വീട്ടിൽ ഇപ്പോൾ താമസം) മാത്യു കെ.ഫിലിപ്പിനെ (59) കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ പേരിലുള്ള സ്ഥലവും വീടും ജോസിന്റെ പേരിലേയ്ക്ക് എഴുതി വാങ്ങിച്ചു. തിരികെ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട വീട്ടമ്മയെ ഭീഷണിപ്പെടുത്തി പലതവണകളിലായി പീഡിപ്പിച്ചെന്നാണ് പരാതി. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഒ ജയകുമാർ, എസ്.ഐ സുനിൽ, സി.പി.ഒമാരായ സന്തോഷ്, അൻവർ,ഷിൻസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.