
കോട്ടയം: എം.ജി സർവകലാശാലയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിനു കീഴിൽ പ്രവർത്തിക്കുന്ന ഡോ. ആർ. സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.എസാണ് ഏഷ്യാ സോഫ്റ്റ് ലാബിന്റെ സാങ്കേതിക സഹകരണത്തോടെ ഒരാഴ്ചത്തെ കോഴ്സ് നടത്തുന്നത്. ആദ്യ ബാച്ച് ഏപ്രിലിൽ ആരംഭിക്കും.
സംസ്ഥാനത്ത് ഒരു സർവകലാശാലയുമായി ചേർന്നു പ്രവർത്തിക്കുന്ന ആദ്യ അംഗീകൃത പൈലറ്റ് ട്രെയിനിംഗ് സ്ഥാപനമാണിത്.
ഡ്രോൺ സാങ്കേതിക വിദ്യയുടെ തിയറിയും പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നതാണ് കോഴ്‌സ്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അംഗീകൃത റിമോട്ട് പൈലറ്റ് ലൈസൻസ് ലഭിക്കും.
പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും https://ses.mgu.ac.in, https://asiasoftlab.in എന്നീ ലിങ്കുകളിൽ ലഭിക്കും. ഫോൺ - 7012147575, 9395346446, 9446767451. ഇ മെയിൽ - uavsesmgu@,email.com / info@asiasoftlab.i