medical-camp

കെഴുവംകുളം: 144 നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെയും ഭരണങ്ങാനം മേരിഗിരി ഐ.എച്ച്.എം ഹോസ്പിറ്റൽ, അഗ്രി ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി, പാലാ റോട്ടറി ക്ലബ്ബ് എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ രോഗ നിർണയ ക്യാമ്പ് ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് ഒരു മണി വരെ കെഴുവംകുളം എൻ.എസ്. എസ് ഹൈസ്‌കൂൾ ഹാളിൽ വച്ച് നടത്തപ്പെടും. പ്രമേഹ സങ്കീർണതയുടെ പ്രത്യേക പരിശോധന, ബോധവൽക്കരണ സെമിനാർ, ആഹാരക്രമീകരണങ്ങളുടെ പ്രദർശനം, ദന്ത ചികിത്സ എന്നിവയും നടക്കും. ഡോ. ജി ഹരീഷ് കുമാർ ക്യാമ്പ് നയിക്കും. എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാൻ പി. എസ്. ഷാജികുമാർ ഉദ്ഘാടനം നിർവഹിക്കും.