കോട്ടയം: പത്ത് ദിവസം കോട്ടയം നഗരത്തെ ഉത്സവലഹരിയിലാക്കിയ തിരുനക്കര മഹാദേവ ക്ഷേത്രോത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും.

പള്ളിവേട്ടദിവസമായ ഇന്നലെ രാത്രി ഋഷഭവാഹന എഴുന്നള്ളിപ്പ് നടന്നു .ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദും ടോപ് സിംഗർ വിന്നർ ദേവനാരായണനും നയിച്ച പാലാ സൂപ്പർ ബീറ്റ്സ് ഗാനമേള ആസ്വദിക്കാൻ വലിയ തിരക്കായിരുന്നു

ആറാട്ടു ദിവസമായ ഇന്ന് രാവിലെ 7ന് കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. 11ന് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പതിനായിരം പേർക്ക് ആറാട്ട് സദ്യ. വൈകിട്ട് ആറിന് ആറാട്ട്. 6.30ന് തിരുനക്കരയിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം പുലർച്ചെ 1.30ന് ആറാട്ട് എതിരേൽപ്പ്. പുലർച്ചെ 5ന് കൊടിയിറക്ക്.

കൺവെൻഷൻ പന്തലിൽ

രാവിലെ 9ന് അക്ഷരശ്ലോക സദസ് .

10ന് സംഗീതസദസ്

11ന് ഗാനമേള കെ.ജി ഉദയശങ്കർ ആൻഡ് പാർട്ടി

1ന് നൃത്തനൃത്തങ്ങൾ

1.30ന് ക്ലാസിക്കൽ ആൻഡ് സെമിക്ലാസിക്കൽ നൃത്തം

2.30ന് ജലതരംഗം

4ന് സംഗീതസദസ്

5ന് നാദസ്വരകച്ചേരി

ഡിബാലാജി, കെ ശിലമ്പരൻ സ്പെഷ്യൽ തവിൽ വളയപ്പെട്ടി എ.ആർ.സുബ്രഹ്മണ്യം

8.30ന് സമാപന സമ്മേളനം ഉദ്ഘാടനം എൻ.മധു

10ന് സംഗീതസദസ് ചിന്മയ സിസ്റ്റേഴ് സ് (രാധിക ആൻഡ് ഉമ) ചെന്നൈ

1ന് സോപാന സംഗീതം

1.30 മുതൽ ആറാട്ട് എതിരേൽപ്പ്